Friday 25 November 2022

പുത്തനുടുപ്പുൂം പുസ്തകവും

 SPCയുടെ ;പുത്തനുടുപ്പുൂം പുസ്തകവും; എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ ശേഖരിച്ച പുത്തനുടുപ്പും നോട്ബുക്കുകളും സ്കൂളില്‍ നിന്നും സെന്റ്മേരീസ് സ്കൂളിലെ കളക്ഷന്‍ സെന്ററില്‍ നല്‍കുന്നു


Saturday 12 November 2022

3KM WALKസംസ്ഥാനതലത്തിലേക്ക്

 3KM WALKസംസ്ഥാനതലത്തിലേക്ക് ഹുസ്ന ഫാത്തിമ  ജി എച്ച് എസ് എസ് ശൂരനാട്

 


നാഷണല്‍ യൂണിറ്റി ഡേ എന്‍ സി സി കേഡറ്റ്സ്

 നാഷണല്‍ യൂണിറ്റി ഡേ  എന്‍ സി സി  കേഡറ്റ്സ്

 


സ്കൂള്‍ NCC കേഡറ്റ്സ്

 സ്കൂള്‍ NCC കേഡറ്റുകൾ സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളില്‍

 


Wednesday 26 January 2022

അനിമേഷന്‍ പരിശീലനം

 ഒന്‍പതാംക്ലാസിലെ ലിറ്റില്‍കൈറ്റ്സ് കൂട്ടുകാര്‍ക്ക് ഞങ്ങളുടെ പൂര്‍വ ലിറ്റില്‍കൈറ്റഅസ് ആയ കൃഷ്ണദേവും അശ്വിന്‍കൃഷ്ണയുമാണഅ ഗ്രാഫിക്സ് &അനിമേഷനില്‍ കൂടുതല്‍ പരിശീലനം നല്‍കിയത്.ജിമ്പും ടുപി ടുഡി യും അവര്‍ വളരെ ലളിതാമായും ക്ഷമയോടെയും കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.അവര്‍ ക്ലാസെടുക്കുന്നത് കാണാന്‍ എത്ര കൗതുകം!!!അതിനു ഫലമുണ്ടായി കുട്ടികളെല്ലാം സ്വന്തമായി കുഞ്ഞനിമേഷനുകള്‍ നിര്‍മിച്ചു.

 









ബഷീര്‍ അനുസ്മരണം

 ജനുവരി 21 ബഷീര്‍ അനുസ്മരണദിനത്തില്‍ കുട്ടികള്‍ കഥകള്‍ വായിച്ച് ആഡിയോ ഉത്പന്നമായും  എഴുത്തായും ബഷീര്‍കൃതികളുടെ വായന വീഡിയോ ആയും, വേഷം കെട്ടിയും ബഷീര്‍കൃതികളിലൂടെയും കഥാപാത്രങ്ങളിലൂടെയും കടന്നുപോയി.അവയില്‍ ചിലത്..







 

Friday 21 January 2022

ലിറ്റില്‍കൈറ്റ്സ് 2020-23സ്കൂള്‍തല ക്യാമ്പ്

ലിറ്റില്‍കൈറ്റ്സ് 2020-23 അംഗങ്ങള്‍ക്കുള്ള സ്കൂള്‍തല ക്യാമ്പ് 20-1-22വ്യാഴാഴ്ച നടന്നു.കുട്ടികളിലെ സാങ്കേതികവിദ്യപ്രയോഗക്ഷമതയെ സര്‍ഗാത്മകമായും ,യുക്തിചിന്തയിലൂന്നിയും വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണവര്‍ കടന്നുപോയത്.ലിറ്റില്‍ലിറ്റില്‍കൈറ്റ്സ് പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ലഘുസെഷനും(ജനറല്‍)തുടര്‍ന്ന് അനിമേഷന്‍(റ്റുപി റ്റ്യൂബ് ഡെസ്‍ക്),പ്രോഗ്രാമിങ് (സ്‍ക്രാച്ച്, ആപ്പ് ഇൻ‍വെന്റർ)വിഭാഗങ്ങളിലായുള്ള ഓരോ സെഷനുകളുമാണ് പരിശീലനത്തിലുണ്ടായിരുന്നത്. വളരെ താല്‍പര്യത്തോടെയാണ് കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തത്.ഓരോ സെഷനുകളിലും അവരുടേതായ ആശയങ്ങളും ഉള്‍പ്പെടുത്തി അവരുടെ സ‍ഷ്ടികള്‍ മെച്ചപ്പെടുത്തി.